Thursday 29 September 2016

ശവകല്ലറകള്‍ തുറന്നു പ്രാവുകള്‍ പറക്കുന്നു.

ശവകല്ലറകള്‍ തുറന്നു പ്രാവുകള്‍ പറക്കുന്നു.
നമ്മള്‍ സംസാരിക്കുന്നത് എന്നും വിഷാദത്തെയും, അസ്വസ്ഥതകളെയും പറ്റിയാണ്. വാര്‍ത്തകള്‍ നമ്മളില്‍ വിഷാദം കുത്തിവയ്ക്കുന്നു. സന്തോഷമായി കേള്‍ക്കാവുന്ന വാര്‍ത്ത വല്ലതുമുണ്ടോ?? അങ്ങനെ അപൂര്‍വമായി വീണു കിട്ടിയ ഒരു വാര്‍ത്ത‍ എന്നു പങ്കുവയ്ക്കാം.
                അരനൂറ്റാണ്ടിലേറെയായി ആഭ്യന്തര കലാപം നടന്നുവരുന്ന ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ “കൊളംബിയയില്‍ “ കമ്മ്യൂണിസ്റ്റ്‌ ഫാര്‍ക്കും (Revolutionary Armed forces of Columbia) യും കൊളംബിയന്‍ സര്‍ക്കാരും തമ്മില്‍ സമാധാന കരാറില്‍ ഒപ്പുവച്ചിരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ ജനഹിത പരിശോധനയിലൂടെ കരാറിന് അംഗീകാരമാകും. കരാര്‍ ഒപ്പിടുമ്പോള്‍ ഫാര്‍ക്ക് നേതാവ് “ടിമോ ചെങ്കോ” എന്ന് വിളിപ്പേരുള്ള “റോഡിഹോ ലൊണ്ടോണെയും” കൊളംബിയന്‍ പ്രസിഡന്‍റ് “യുവാന്‍ മാനുവല്‍ സാന്ഡോസിനെ” യും കൂടാതെ 2500 ക്ഷണിക്കപ്പെട്ടവരും ഉണ്ടായിരുന്നു. യു.എന്‍ ജനറല്‍സെക്രട്ടറി “ബാന്‍ കി മൂണ്‍” യു.എസ്സ്.സ്റ്റേറ്റ് സെക്രട്ടറി “ജോണ്‍ കേറി”, വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി “പീറ്റ്റോ പരോജിന്‍” തുടങ്ങിയ പ്രമുഖരും ഉണ്ടായിരുന്നു. എന്നാല്‍ ഈ സമാധാന കരാറിലെയ്ക്ക് എത്തിക്കാന്‍ നാലുവര്‍ഷം കഠിന പ്രയ്ത്നംനടത്തിയത് മഹാനായ ഒരു ഇന്ത്യക്കാരനായിരുന്നു. അദ്ദേഹത്തിന്‍റെ പേര് അവസാനം പറയാം.
                രസകരമായ വസ്തുത അതല്ല. 56 വര്‍ഷം നീണ്ടുനിന്ന ആഭ്യന്തര കലാപത്തില്‍ 2.8 ലക്ഷം കൊല്ലപ്പെട്ടു. 60 ലക്ഷം പേര്‍ അഭയാര്‍ത്ഥികളായി.
                ഒരു പ്രശ്നപരിഹാരത്തിന് നല്‍കേണ്ടി വന്ന വിലയാണിത്. ഇതില്‍ നിന്നും നമ്മള്‍ പഠിക്കുന്നതെന്താണ്. കലാപത്തെ പ്രസവിക്കുന്നത് കലുഷമായ മനസ്സുകളാണ്. നോക്കു; ഇന്ത്യയെന്തെന്നറിയാത്ത, ഇന്ത്യ കണ്ടിട്ടില്ലാത്ത സായിപ്പായ ഒരു സര്‍വ്വേയരെ കൊണ്ടാണ് “മൗണ്ട് ബാറ്റന്‍ പ്രഭു” ഇന്ത്യ-പാകിസ്ഥാന്‍ വിഭജന രേഖ വരച്ചത്. സ്വാതന്ത്ര്യ പ്രഖ്യാപനത്തിനുള്ള തീയതി നിശ്ചയിച്ചിട്ട് ധൃതി പിടിച്ച് വരയ്പ്പിക്കുകയായിരുന്നു. വരയ്ച്ചുവച്ച ഭൂപടം സ്വാതന്ത്ര്യ പ്രഖാപന ദിവസം പോലും പുറത്ത് കാണിച്ചില്ല. “മൗണ്ട് ബാറ്റണും” ആ സര്‍വ്വേയറും മാത്രം അറിഞ്ഞ പരമരഹസ്യം. സിന്ധു നദിയിലൂടെ എത്ര വെള്ളം ഒഴുകിപ്പോയിരിക്കുന്നു. വിഭജനത്തിന്‍റെ മുറിവുണങ്ങാത്ത എത്ര സംവത്സരങ്ങള്‍. കുരുക്ഷേത്രം ഒടുങ്ങിയിട്ടും, കൗരവര്‍ ചത്തിട്ടും തലയിലെ ഉണങ്ങാത്ത ചോരയൊലിക്കുന്ന മുറിവുമായി പാണ്ഡവരുടെ സ്വൈര്യം കെടുത്തിയ അശ്വത്ഥാമാവിനെപ്പോലെ ഓര്‍മ്മകള്‍ വേട്ടയാടുന്ന നമ്മുടെ വര്‍ത്തമാനകാലം.        അവിടെ കൊളംബിയയില്‍ സമാധാന ദൂതനായി എത്തിയത് കരുണയെന്തെന്ന് മനനത്തിലൂടെയറിഞ്ഞ ശ്രീ ശ്രീ രവിശങ്കറാണ് അങ്ങേയ്ക്ക് പ്രണാമം. 2.8 ലക്ഷം ശവകല്ലറകള്‍ തുറന്ന് പ്രാവുകള്‍ പറന്ന് വരുന്നത് ഞാന്‍ കാണുന്നു.
                                                                                                സസ്നേഹം







Featured post

യാചകരുടെ ശ്രദ്ധയ്ക്ക്

യാചകരുടെ ശ്രദ്ധയ്ക്ക്